Wednesday, September 30, 2009

ആമ്പല്‍


ഇതാണ് വേറൊരു നൊസ്റ്റാള്‍ജിയ
ഈ ആമ്പലിന്റെ അടിയില്‍ ഒരു ആമ്ബല്‍ക്കായ ഉണ്ടാകും
അത് കുട്ടികള്‍ ഇതു വരെ കഴിച്ചിട്ടില്ലത്തത് ഭാഗ്യം
എനിക്ക് എപ്പഴും മോഹം തോന്നുന്ന കാര്യം . പദത്തെ ചളിയില്‍ പരതിയനു ഇതു കണ്ടു പിടിക്കുക .പൊളിച്ചാല്‍ തരിതരിയായി ഉണ്ടാകും അതുതിന്നാന്‍ എന്ത് രസമാണ്
ഞാന്‍ എന്റെ മക്കളെ ഇപ്പൊ ഇതിനൊന്നും വിടില്ല . ഇപ്പൊ എനിക്ക് പേടിയാണ്
pampokke vannalo വന്നാലോ
ഞാന്‍ ഇടക്ക് സ്വപ്നം കാണും ചളിയില്‍ അമ്പല്‍കായ പരതി നടക്കുന്നത്

തണുപ്പ്

ഞാന്‍ നോക്കുമ്പോള്‍സ്കൂളില്‍ നിന്നെത്തിയ ഉടനെ മഓള് പറമ്പില്‍ ഓടിന്‍നടന്നു തിരയുന്നു .തിരഞ്ഞത് കിട്ടാത്തതിന്റെ വിഷമം മുഖത്തുണ്ട്‌ .ചോദിച്ചപ്പോള്‍ കണ്ണില്‍ ഇട്ടിക്കുന്ന ചെടിയുടെ തണ്ടാണ്‌ അതിന്റെ തുമ്പത്ത് മഞ്ഞു പോലെ ഒരു തുള്ളിയുണ്ടാവും എന്നും പറഞ്ഞു . ആദ്യമൊന്നും കാര്യമാക്കിയില്ല. പിന്നെ എനിക്കും അതൊക്കെ ഓര്‍മ്മ വന്നു എന്റെ കുട്ടിക്കാലം .അവളോടെ പറയാന്‍ ജാള്യത തോന്നി .കണക്കും വല്യ കിടുകിടന്ടന്‍ വിഷയങ്ങലുമൊക്കെ ഭവിച്ചു നടക്കുന്ന അമ്മയും ഇതു ചെയ്തിരുന്നോ എന്നരിയുന്നതിലുള്ള ചമ്മല്‍. പക്ഷെ കുറച്ചു സ്കൂള്‍ കഥകലെന്കിലും പറഞ്ഞില്ലെങ്ങില്‍ ശ്വാസം മുട്ടും എന്ന് വിചാരിച്ചു കുറച്ചു പറഞ്ഞു .ഓര്‍ത്തപ്പോള്‍ തന്നെ മഞ്ഞു പോലെ തണുപ്പ് .
പക്ഷെ എന്നത്തേയും പോലെ ഓര്‍മ മറ്റൊരു സ്ഥലത്ത്‌ എന്നെ എത്തിച്ചു .
ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന ബാബുവിനെയും ബീനയെയും ഓര്‍ത്തു. അവിടെ നിന്നും ആയിരുന്നു ഞങളുടെ ചാമ്പക്യ തീറ്റ. രണ്ടു പേരും ഒരു കാര്‍ അക്സിടെന്റില്‍ മരിച്ചു.

തുടക്കം

ഇന്നു തുടങ്ങാമെന്ന് വിചാരിച്ചു